സ്ത്രീ – പുരുഷ സമത്വത്തിന്റെ സന്ദേശവുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

സ്ത്രീ – പുരുഷ സമത്വത്തിന്റെ സന്ദേശവുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം. സി.പി.ഐ (എം) ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ഉള്ളിയേരിയിലാണ് വേറിട്ടൊരു കാല്‍പന്തുകളി നടന്നത്.

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗോള്‍ ലക്ഷ്യമാക്കിയുള്ള മുന്നേറ്റം. കാണികള്‍ക്കെന്ന പോലെ കളിക്കാര്‍ക്കും വേറിട്ട അനുഭവമായി, കോഴിക്കോട് ഉള്ളിയേരി ടെര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ജെന്‍ഡര്‍ ന്യൂട്ടറല്‍ ഫുട്‌ബോള്‍ മത്സരം. 6 പേരടങ്ങിയ 2 ടീം. ഒരു ടീമില്‍ 3 പെണ്‍കുട്ടികള്‍ക്കൊപ്പം 3 ആണ്‍കുട്ടികളും പന്ത് തട്ടി.

ദേശീയ താരങ്ങളായ വി എം അതുല്യ ഭായ്, അമയ ഗിരീഷ് എന്നിവര്‍ കളത്തിലിറങ്ങിയത് കാണികള്‍ക്ക് ആവേശമായി. വാശിയേറിയ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കലാശിച്ചത്. മത്സരത്തില്‍ റെഡ് ആര്‍മി ബാലുശ്ശേരിയെ പരാജയപ്പെടുത്തി ഗ്രാന്മ പനങ്ങാട് ജേതാക്കളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News