സന്ദീപ് വധം; കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ്‌ എസിന്റെ ശ്രമമെന്ന് പി ബി

സന്ദീപിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. സിപിഐഎമ്മിനെ ലക്ഷ്യം വച്ചു ബിജെപിയും ആർഎസ്എസും നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് സന്ദീപിന്റെ കൊലപാതകമെന്നും പോളിറ്റ് ബ്യുറോ വ്യക്തമാക്കി. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയും ആർഎസ്എസും ഉടൻ തന്നെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് പത്തനംതിട്ട തിരുവല്ലയിൽ പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപിനെ ആർഎസ്എസ് ക്രൂരമായി കൊലപ്പെടുത്തിയത്. ആർഎസ്എസിന്റെ ക്രൂരമായ കൊലപാതകത്തിൽ ശക്തമായ അപലപിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അറിയിച്ചു.

ജനകീയ നേതാവും മുൻ പഞ്ചായത്ത് അംഗവുമായ സന്ദീപിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് കേരളത്തിൽ ആർഎസ്എസും-ബിജെപിയും സിപിഐ എമ്മിനെ ലക്ഷ്യമിട്ടു നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്നും പോളിറ്റ് ബ്യുറോ ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുകയും അക്രമത്തിലൂടെ സിപിഐ എമ്മിന്റെ വളർച്ച തടയുകയുമാണ് ആർഎസ്എസ്-ബിജെപി ലക്ഷ്യമെന്നും പോളിറ്റ് ബ്യുറോ വ്യക്തമാക്കി. ഇത്തരം കുതന്ത്രങ്ങൾ വിജയിക്കാൻ അനുവദിക്കില്ലെന്നും ആർഎസ്എസും ബിജെപിയും അക്രമാസക്തമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സിപിഐ എം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News