ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണക്കിറ്റുകൾ ഒന്നും നൽകിയിട്ടില്ല; തുറന്ന് സമ്മതിച്ച് കേന്ദ്രം

ലോക്ഡൌൺ സമയത്ത് രാജ്യത്തെ ജനങ്ങൾക്ക് പ്രത്യേക ഭക്ഷണ കിറ്റുകൾ ഒന്നും നൽകിയിട്ടില്ല എന്ന് തുറന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. കേരള സർക്കാർ ലോക്ഡൌൺ കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത സാഹചര്യത്തിൽ, കിറ്റുകൾ കേന്ദ്രത്തിന്റെ ആനുകൂല്യമാണെന്ന് ബിജെപി പ്രചരിപ്പിച്ചിരുന്നു. ഈ പ്രചരണങ്ങൾ വ്യാജമാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ വെളിപ്പെടുത്തൽ.

കൊവിഡ് തരംഗത്തിൽ രാജ്യം അടച്ചിട്ടപ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ കേന്ദ്രം നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയത്.കൊവിഡ് മൂലമുണ്ടായ ലോക്ഡൌൺ സമയത്ത് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള ഏതെങ്കിലും കേന്ദ്രപദ്ധതിയുണ്ടായിരുന്നോ എന്ന ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിനാണ് മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സ്, ഫുഡ്‌ ആൻഡ് പബ്ലിക് ഡിസ്ട്രിബ്യുഷൻ മറുപടി നൽകിയത്.

കൊവിഡ് കാലത്ത് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്ന ഒരു പദ്ധതികളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അത്തരം സ്കീമുകൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ, കണക്കുകൾ തരാൻ ഇല്ലെന്നും മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സ്, ഫുഡ്‌ ആൻഡ് പബ്ലിക് ഡിസ്ട്രിബ്യുഷൻ മറുപടി നൽകി.

കേരള സർക്കാർ കൊവിഡ് ലോക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്കായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സാഹചര്യത്തിൽ കിറ്റുകൾ കേന്ദ്രത്തിന്റെ ആനുകൂല്യമാണ് എന്ന് ബിജെപി പ്രചരിപ്പിച്ചിരുന്നു.എന്നാൽ ഭക്ഷ്യക്കിറ്റുകളുമായി ബദ്ധപ്പെട്ട യാതൊരു പദ്ധതിയും ബിജെപി സർക്കാർ നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ കേരളത്തിൽ ബിജെപി ഉയർത്തിയ വാദങ്ങൾ പൊള്ളയായിരുന്നുവെന്ന് തെളിയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here