ഒമൈക്രോണിനെ പേടിക്കേണ്ടതുണ്ടോ? ലക്ഷണങ്ങള്‍ എന്തെല്ലാം?

ദക്ഷിണഫ്രിക്കയില്‍ സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദമായ B.1.1.529 എന്ന ഒമൈക്രോണ്‍ ലോകത്താകെ വലിയ ഭീതിവിതച്ചിരിക്കുകയാണ്. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദം വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പേപ്പര്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ല.

ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

മുന്‍കാല അണുബാധയില്‍ നിന്ന് ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള ഒമൈക്രോണ്‍ ശേഷിയെപ്പറ്റിയും പഠനത്തിലുണ്ട്. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.

എന്നാല്‍, പഠനത്തിന് വിധേയരായ വ്യക്തികള്‍ വാക്സിന്‍ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകര്‍ക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ വാക്‌സിന്‍ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളില്‍ 35,670 പേര്‍ക്ക് ഒരിക്കല്‍ വന്നുപോയ ശേഷം വീണ്ടും അണുബാധയുണ്ടായതായി സംശയിക്കുന്നുണ്ട്.

ഒമൈക്രോണിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം

പനിയാണ് പ്രാഥമിക ലക്ഷണമെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോക്ടര്‍ ഉന്‍ബെന്‍ പില്ലൈ പറയുന്നു. പനി, തൊണ്ട വേദന, ക്ഷീണം, തലവേദന, ശ്വാസം മുട്ടല്‍, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളും രോഗികളില്‍ കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ നേരിയതാണെങ്കിലും പരിചിമല്ലാത്ത രീതിയിലുള്ള ലക്ഷണങ്ങളും രോഗികളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒമൈക്രോണിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ ഡോക്ടര്‍ ആഞ്ചലിക് കോറ്റ്സി പറയുന്നു.

ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗികളില്‍ പ്രായഭേദമന്യേ കടുത്ത ക്ഷീണം കണ്ടെത്തിയ്യിട്ടുണ്ടെന്ന് കോറ്റിസി വ്യക്തമാക്കി. എന്നാല്‍ ഓക്‌സിജന്റെ അളവ് താണുപോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മാത്രമല്ല ചില രോഗികള്‍ക്ക് മാത്രമാണ് കടുത്ത പനി അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പാക്കാതെ തന്നെ പലരും രോഗമുക്തി നേടിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News