കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃക; ബിജുപ്രഭാകർ

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃകയെന്ന് മാനേജിഗ് ഡയറക്ടർ ബിജുപ്രഭാകര്‍. മാനേജ്മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കെ.എസ്.ആർ.ടിസിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും ബിജുപ്രഭാകർ കൂട്ടിച്ചേർത്തു.

മൂന്ന് മാസം കളക്ഷന്‍ ഉണ്ടാകില്ല. പുതിയ സര്‍വീസിനൊപ്പം ജനങ്ങള്‍ പൊരുത്തപ്പെടേണ്ടതുണ്ടെന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണഷ്‌കരണം അന്തിമഘട്ടത്തിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തേവരയിൽ ഉള്ള കെഎസ്ആർടിസി ഡിപ്പോയിൽ വോൾവോ ബസ് കിടന്നു നശിക്കുന്നുവെന്ന തരത്തിൽ സോഷ്യൽമീഡിയകളിലും വിവിധ മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നത് തെറ്റായ വസ്തുതയാണ്. ഇത്തരത്തിൽ കെഎസ്ആർടിസി ബസുകൾ നശിക്കുന്നത് കെഎസ്ആർടിയെ സ്നേഹിക്കുന്നവരും, തൊഴിലാളികളും മാനേജ്മെന്റും തന്നെ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൻറം സ്കീം അനുസരിച്ച് 2009- 12 കാലയളവിൽ 80 ജൻറം ലോഫ്ലോർ എസി വോൾവോ ബസുകളാണ് . ഈ ബസുകളാണ് സർവ്വീസ് നടത്താതെ ഇപ്പോൾ ഉള്ളത്. അതിന് ശേഷം 2015ൽ 110 ബസുകൾ ഫെയ്സ് രണ്ടിൽ ലഭിച്ചിരുന്നു. നിലവിൽ ബസുകൾ തിരുവനന്തപുരം സിറ്റിയിൽ 67 എണ്ണവും, തേവരയിൽ 87 എണ്ണവും , കോഴിക്കോട് 36 എണ്ണവും, നൽകി, തേവരയിൽ 87 എണ്ണം നൽകിയതിന്റെ പ്രധാന ഉദ്ദേശം എറണാകുളത്ത് സിറ്റി സർവ്വീസ് എന്ന ലക്ഷ്യവും അവിടെ നിന്നും അടുത്ത ടൗണുകളായ പെരുമ്പാവൂർ, ആലപ്പുഴ, ചേർത്തല എന്നിവടങ്ങളിലേക്ക് കണക്ട് ചെയ്യുന്ന രീതിയിലുമാണ് ആരംഭിച്ചത്. വേൾഡ് ക്ലാസ് ടെക്നോളജി ഉള്ള ബസായിരുന്നു. ഒരു ബസിന് Phase I ന് 81.44 ലക്ഷം രൂപയും, Phase II ന് 94.85 ലക്ഷം രൂപയും വില മതിച്ചിരുന്നത്. എ.സി നല്ല രീതിയിൽ പ്രവർത്തനം ആളുകൾക്ക് കയറാനും ഇറങ്ങാനും സിറ്റി സർവ്വീസിനും അനുയോജ്യവുമാണ്.

പക്ഷെ, ദോഷവശമെന്നാൽ വീതി കൂടിയ ബോഡിയാണ്. സാധാരണ ഗതിയിൽ ഒരു ബസിന് ടേണിംഗ് റേഡിയസ് 8.73 മീറ്റർ ആണെങ്കിൽ ഇതിന്റെ റേഡിയസ് 9 മീറ്റർ ആണ്. സാധാരണ രീതിയിൽ ഉള്ള ബോഡി ഒരു ബസിന് 10.39 മീറ്റർ നീളവും 2.47 മീറ്റർ വീതിയും ആണെങ്കിൽ ഇതിന്റ ബോഡി 12 മീറ്റർ നീളവും2.52 മീറ്റർ വീതിയുമാണ്. ഇതിന്റെ സീറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് സിറ്റി സർവ്വീസ് എന്ന രീതിയിൽ കുറച്ച് സീറ്റും, കൂടുതൽ ആളുകൾക്ക് നിൽക്കാനുമുള്ള സൗകര്യത്തിനാണ് ഡിസൈനിംഗും.

അതുകൊണ്ട് തന്നെ സിറ്റി സർവ്വീസിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ ദീർഘ ദൂര സർവ്വീസിന് വേണ്ടി ഇന്നും ശ്രമിക്കുകയാണ്. ഏതാണ്ട് 32 വണ്ടികളാണ് തിരുവനന്തപുരം കോഴിക്കോട് റൂട്ടിൽ ഓടുന്നത്.18 ബസുകൾ പമ്പ- നിലയ്ക്കൽ സർവ്വീസ് നടത്തുന്നു.

കൊവിഡ് വന്ന ശേഷം എ.സി ബസുകൾക്കുള്ള മാർക്കറ്റ് ഇത് വരെ തിരികെ വന്നിട്ടില്ല. ഇപ്പോഴും 110 ബസുകൾ സർവ്വീസ് നടത്താൻ തയ്യാറാണ്. പക്ഷെ യാത്രക്കാരില്ലാതെ സർവ്വീസ് നടത്താനാകുന്നില്ല. സീറ്റ് മാറ്റി ഇറക്കാനും പദ്ധതിയുണ്ട്. 110 ബസുകളിലും യാത്രക്കാർ വന്നാൽ കൂടുതൽ ബസുകൾ സർവ്വീസ് നടത്താൻ ബുദ്ധിമുട്ടില്ലെന്നും ബിജുപ്രഭാകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News