വഖഫ് ബോർഡ് വിഷയം; സമസ്ത സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് കോടിയേരി ബാലകൃഷ്ണൻ

വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിൽ സമസ്ത സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പള്ളികൾ കേന്ദ്രീകരിച്ച് കലാപത്തിന് ലീഗ് ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിനെതിരെ പള്ളികളിൽ ബോധവത്കരണം ഉയർത്തണമെന്ന തീരുമാനമെടുപ്പിച്ച് മുസ്‌ലിം ലീഗ് പയറ്റിയ കുതന്ത്രം സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങൾ ഒരു പ്രസ്താവനയിലൂടെ പൊളിച്ചുവെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here