കണ്ണീർ വിടചൊല്ലി ജന്മനാട്; സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു

ആർ എസ് എസ് അരുംകൊല ചെയ്ത തിരുവല്ല പെരിങ്ങര സിപിഐഎം നേതാവ് സന്ദീപ് കുമാറിന് കണ്ണീരോടെ വിടചൊല്ലി ജന്മനാട്. ഇനി തിരുവല്ല ചാത്തൻകരിയിലെ മണ്ണിൽ പ്രിയസഖാവ് അന്ത്യവിശ്രമം കൊള്ളും. ആയിരകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ സഖാവിനെ കാണാനായി എത്തിയത്.

സഹപ്രവർത്തകരും ഉറ്റതോഴരും കണ്ണീർവിടനൽകിയ സന്ദീപ് ഏറെ ജനപ്രിയനായ മനുഷ്യഹൃദയങ്ങളെയറിയുന്ന നേതാവായിരുന്നു. സന്ദീപ് അത്രത്തോളം ആ നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു.

പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.സന്ദീപിന്റെ മകൻ മൂന്നു വയസുകാരൽ നിഹാലാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ,  സജി ചെറിയാൻ, വീണ ജോർജ്,  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

സന്ദീപിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്. ഇതിൽ പതിനഞ്ചിലേറെ കുത്തുകളേറ്റത് അരക്ക് മുകളിലാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് അക്രമത്തിന്റെ സ്വഭാവം കാണിക്കുന്നത്. കുത്തേറ്റ സന്ദീപിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദ്, ജിഷ്ണു, ഫൈസൽ, നന്ദു എന്നിവരെ രാവിലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം പ്രതിയായ അഭി ഉച്ചയോടെയാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News