കങ്കണയുടെ കാർ തടഞ്ഞ് കൊടികളേന്തിയ കർഷകർ; പ്രതിഷേധം കനത്തപ്പോൾ പതിയെ സ്ഥലംവിട്ട് നടി

പഞ്ചാബിൽ കർഷകർ കങ്കണ റണാവത്തിൻ്റെ വാഹനം തടഞ്ഞു. കർഷകരുടെ സമരത്തിനെതിരെ നിരന്തരമായി താരം നടത്തുന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വാഹനം തടഞ്ഞത്.

കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത കർഷകരെ ഖാലിസ്ഥാൻ തീവ്രവാദികളെന്നും സാമൂഹിക വിരുദ്ധരെന്നും കങ്കണ വിളിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചാബിലെ കിർത്താപൂർ സാഹിബിൽ കങ്കണയെ കർഷകർ തടഞ്ഞത്.

പൊലീസ് എത്തി കങ്കണയുടെ കാർ കടത്തിവിട്ടു. ”ഇതാണ് ആൾക്കൂട്ട ആക്രമണം. എന്റെ കൂടെ സംരക്ഷകരില്ലെങ്കിൽ ഞാനെന്ത് ചെയ്യുമായിരുന്നു. ഈ സാഹചര്യം വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനൊരു രാഷ്ട്രീയക്കാരിയാണോ?. എന്തുതരം പെരുമാറ്റമാണിത്” കങ്കണ പറഞ്ഞു.

വനിത കർഷകരോട് സംസാരിച്ച് സന്ധിയിലെത്തിയ ശേഷം കങ്കണ പതിയെ സ്ഥലം വിടുകയായിരുന്നു. കടുത്ത ബിജെപി അനുകൂലിയായ നടി കേന്ദ്രസർക്കാറിന് തലവേദനയാകും വിധം ഡൽഹി കേന്ദ്രീകരിച്ച് സമരം നടത്തിയ കർഷകരെ അവഹേളിച്ച് നിരന്തരം പ്രസ്താവനകൾ നടത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ നടന്ന ഡൽഹി ഷഹീൻ ബാഗ് സമരത്തിനെതിരെയായിരുന്നു തനിക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നതെന്ന് കങ്കണ കർഷകരോട് പറഞ്ഞു. എന്നാൽ കർഷക സമരക്കാരെ ഖാലിസ്ഥാനി തീവ്രവാദികളെന്ന് കങ്കണ വിളിച്ചിരുന്നു.

അതേസമയം, കർഷകരുമായി ചർച്ചയ്ക്ക് ഹരിയാന സർക്കാർ തയാറാണെന്ന് അറിയിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ കർഷകരെ ചർച്ചയ്ക്ക് ക്ഷണിച്ചു. സമരത്തിൽ മരിച്ചവരുടെ നഷ്ടപരിഹാരം കർഷകർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എന്നിവ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News