പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ

പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി
സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കും. നിലവിൽ 128 ബസുകളാണ് പമ്പയിൽ നിന്നും സർവ്വീസ് നടത്തുന്നത്. ഡിസംബർ 12ഓടെ 99 ബസുകൾ കൂടി സർവീസിനെത്തും.

ഡിസംബർ 7 മുതൽ 12 ബസുകളാണ് പഴനി, കോയമ്പത്തൂർ, തെങ്കാശി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങും.

നിലവിൽ പമ്പയിൽനിന്ന് 128 ബസുകളാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിപ്പിക്കുന്നത്. നിലയ്ക്കൽ-പമ്പ റൂട്ടിൽ തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ ഡിസംബർ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്.

രാത്രി ഏഴ് മുതൽ 12 മണി വരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. എന്നാൽ പമ്പയിൽനിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിൻ സർവീസുണ്ട്. നിലയ്ക്കലിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സർവീസും ഈ സമയത്തുണ്ട്. 306 ജീവനക്കാരാണ് ശബരിമല തീർഥാടനം സുഗമമാക്കാൻ കെ.എസ് ആർ ടി സി യിൽ ജോലി ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News