സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് യു.എ.ഇയും ഫ്രാൻസും

ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണിന്‍റെ എക്​സ്​പോ 2020 ദുബൈ സന്ദർശനത്തോടനുബന്ധിച്ച്​ യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. റഫാൽ ജെറ്റുകൾ വാങ്ങുന്നതടക്കമുള്ള കരാറുകളിലാണ്​ ഒപ്പുവെച്ചത്​.

എക്​സ്​പോ നഗരിയിലെത്തിയ മാക്രോണിനെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ സ്വീകരിച്ചു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്​ചയിൽ രണ്ട് രാജ്യങ്ങളും തമ്മിലെ സഹകരണവും ഏകോപനവും തുടരാനും ശക്​തിപ്പെടുത്താനും തീരുമാനിച്ചു.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാന്‍റെ അഭിവാദ്യങ്ങൾ ഫ്രാൻസ്​ പ്രസിഡൻറിന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ കൈമാറി. സുവർണ ജൂബിലി ആഘോഷിക്കുന്ന യു.എ.ഇയെയും രാജ്യത്തെ ജനങ്ങളെയും മാക്രോൺ അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതും മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതുമായ സഹകരണത്തിന്​ ആഗ്രഹിക്കുന്നതായി മാക്രോൺ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനോട്​ വ്യക്​തമാക്കി.

നിക്ഷേപം, മറ്റു സാമ്പത്തിക മേഖലകൾ, സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക-വിദ്യാഭ്യാസ പദ്ധതികൾ എന്നിവയിൽ സഹകരിക്കുന്നതിനാണ്​ പ്രധാനമായും കരാറുകളിലും ധാരണകളി​ലുമെത്തിയത്​. ലോകത്തെയും പശ്​ചിമേഷ്യയിലെയും വിവിധ സമകാലിക പ്രശ്​നങ്ങളും ഇരുവരും തമ്മിലെ കൂടിക്കാഴ്​ചയിൽ ചർച്ചയിൽ വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News