ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വരുമാനം കുത്തനെ ഇടിഞ്ഞു; വി ശിവദാസൻ എംപി

ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വരുമാനം കുത്തനെ ഇടിഞ്ഞെന്ന് വി ശിവദാസൻ എംപി രാജ്യസഭയിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങൾക്ക് വിനോദ നികുതി അടക്കം പിരിക്കാനുള്ള അവകാശം ജിഎസ്ടി മൂലം നഷ്ടപ്പെട്ടിരുന്നു.

ഇതോടൊപ്പം ജി എസ് ടി നഷ്ടപരിഹാരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂടി നഷ്ടമാകുന്നതോടെ സംസ്ഥാന സർക്കാരുകൾക്ക് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാത്ത അവസ്ഥ വരുമെന്നും ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായി കേന്ദ്ര സർക്കാർ 2022ന് ശേഷവും ജി എസ് ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് നൽകാൻ തയ്യാറാവണവണമെന്നും അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News