ഡീസല്‍ ബങ്കില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് സബ്‌സിഡിയുമായി മത്സ്യഫെഡ്

മത്സ്യഫെഡിന്റെ പമ്പിൽ നിന്ന് 100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഡീസലിന് ഒരു രൂപ വിലകുറച്ചു നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധന വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന മത്സ്യമേഖലക്ക് മത്സ്യ ഫെഡ് തീരുമാനം ആശ്വാസമായി. സംസ്ഥാന തല ഉത്ഘാടനം ചെയർമാൻ ടി മനോഹരൻ കൊല്ലത്ത് നിർവ്വഹിച്ചു.

മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് മത്സ്യഫെഡ് നഷ്ടം സഹിച്ചും ഡീസൽ വിലയിൽ സബ്സിഡി നൽകാൻ തീരുമാനിച്ചത്.
ഒരു യാനത്തിന് 4000 മുതൽ 5000 രൂപവരെയാണ് നേട്ടം.

സംസ്ഥാനത്ത്‌ പ്രതിമാസം ശരാശരി 7 ലക്ഷം ലിറ്റർ ഡീസൽ മത്സ്യഫെഡ് ബങ്കുകൾ വഴി മത്സ്യത്തൊഴിലാളികൾക്ക്‌ വിതരണം ചെയ്യുന്നുണ്ട്. ഇതിൽ ഇളവ്‌ നൽകുന്നതോടെ പ്രതിമാസം 7 ലക്ഷം രൂപ മത്സ്യഫെഡിന്റെ സഹായമായി തൊഴിലാളികൾക്ക് ലഭിക്കും.

സംസ്ഥാനത്ത്‌ മത്സ്യഫെഡിന്‌ 10 ബങ്കുണ്ട്‌. കൊല്ലത്ത്‌ മൂന്നും എറണാകുളത്ത്‌ രണ്ടും തൃശൂർ, പൊന്നാനി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോന്ന്‌ വീതവും. കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ബങ്കുകളിൽ നിന്ന്‌ മാസം ശരാശരി 400 മുതൽ 450കെഎൽ ഡീസലാണ്‌ വിതരണംചെയ്യുന്നത്‌.

വലിയ ബോട്ടുകൾ 1500 മുതൽ 3000 ലിറ്റര്‍ വരെയും ഇൻബോർഡ്‌ വള്ളങ്ങൾ 250 മുതൽ 300ലി. വരെയുമാണ്‌ അടിക്കുക. ഈ സാഹചര്യത്തിൽ 1 രൂപ നിരക്കിൽ ഡിസ്ക്കൗണ്ട് നൽകുന്ന പദ്ധതി മത്സ്യമേഖലയ്ക്കും ഊർജം പകരും.

സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ നിര്‍വഹിച്ചു.സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ. അധ്യക്ഷനായി. മത്സ്യഫെഡ് ഭരണസമിതി അംഗം ജി.രാജദാസ് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News