ജവാദ് ചുഴലിക്കാറ്റ്; ആശങ്കയിൽ കിഴക്കൻ തീര മേഖല

ജവാദ് ചുഴലിക്കാറ്റിൻ്റെ ആശങ്കയിൽ കിഴക്കൻ തീര മേഖല. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങൾ ചുഴലിക്കാറ്റ് നേരിടാൻ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ 90 മുതൽ 110 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത ഉള്ളതിനാൽ ഈ സംസ്ഥാനങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം.

ചുഴലിക്കാറ്റ് കടന്നു പോകുന്ന പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ കുറയ്ക്കാനും മനുഷ്യ ജീവനുകൾ സംരക്ഷിക്കാനും സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ സ്വാധീനം ശനിയാഴ്ചയോടെ കൂടുതൽ ശക്തമായേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News