ലിംഗ നീതിയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനം അനിവാര്യം; പി. സതീ ദേവി

കേരള വനിതാ കമ്മിഷൻ സ്ത്രീ സമത്വ മാധ്യമ പ്രവർത്തനത്തിനായുള്ള മാർഗരേഖയെക്കുറിച്ച് മാധ്യമപ്രവർത്തകർക്കായി ശില്പശാല നടത്തി. ആശ്രാമം സർക്കാർ അതിഥി മന്ദിരത്തിൽ കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.

ലിംഗനീതിയിലധിഷ്ഠിതമായ മാധ്യമപ്രവർത്തനം സാധ്യമാകണം എന്ന് പി. സതീദേവി പറഞ്ഞു. ഇതിന് മാധ്യമ പ്രവർത്തകർ മാത്രമല്ല മാധ്യമ സ്ഥാപന ഉടമകൾ കൂടി മുൻകൈയെടുക്കണം. മാധ്യമ പ്രവർത്തന പഠനത്തിന്റെ സിലബസ്സിൽ ഉൾപ്പെടെ മാറ്റങ്ങൾ വരണം എന്നും വനിതാ കമ്മീഷൻ അധ്യക്ഷ ഓർമ്മപ്പെടുത്തി.

കമ്മിഷൻ അംഗം എം.എസ്. താര അധ്യക്ഷയായി. കേരള മീഡിയ അക്കാദമിയെ പ്രതിനിധീകരിച്ച് ശ്യാം ദേവരാജൻ,
കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ്, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് എന്നിവയെ പ്രതിനിധീകരിച്ച് മാധ്യമ പ്രവർത്തകരായ സരസ്വതി നാഗരാജൻ, ഗീത നസീർ, നവമി സുധീഷ്, ശ്രീലത ഹരി, അനുപമ ജി. നായർ, ക്രിസ്റ്റി ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .

വനിതാ കമ്മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം. ഗിരിനാഥ് വിഷയാവതരണം നടത്തി. കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ ആശംസ നേർന്നു. കമ്മിഷൻ അംഗം ഷാഹിദാ കമാൽ സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത് നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News