കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനരികെ

കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനരികെ. നാളെ വൈകീട്ട് 3.30 ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ ഒരു സമനില നേടിയാൽ കേരളത്തിന് ഫൈനൽ റൌണ്ടിലെത്താം.

ലക്ഷദ്വീപ് – പോണ്ടിച്ചേരി മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളത്തിന് വഴി എളുപ്പമായത്. ടൂർണമെന്റിൽ എതിർ ടീമുകളുടെ വലയിൽ ഗോൾ മഴ പെയ്യിച്ചാണ് കേരളത്തിന്റെ കുതിപ്പ്.

ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി 14 ഗോളുകളാണ് കേരളം നേടിയത്. നാളെ വൈകീട്ട് 3:30 ന് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News