ജലനിരപ്പില്‍ കുറവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവുവന്നതോടെ തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. 8 ഷട്ടറുകളാണ് പുലര്‍ച്ചെ അടച്ചത്

നിലവില്‍ ഒരു ഷട്ടര്‍ 10 സെ.മീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 144 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.141.95 അടിയാണ് നിലവിലെ ജലനിരപ്പ്.

തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 141.95 അടിയാണ് ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.68 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here