സൗദി അറേബ്യയിൽ ഫെബ്രുവരി 2022 മുതല്‍ കൊവിഡ് ബൂസ്റ്റർ ഡോസ് നിർബന്ധം

2022 ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്തവര്‍ എട്ട് മാസത്തിനുള്ളില്‍  ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ട് ഡോസ് എടുത്ത് എട്ട് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല.

രണ്ട് ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം രക്തത്തിലെ ആന്റിബോഡിയുടെ അളവ് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ആറോ അതിലധികമോ മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം.

2022 ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വ്യാപാര വാണിജ്യ, കായിക, സാംസ്‌കാരിക സ്ഥാപനങ്ങളിലോ പൊതു ചടങ്ങുകളിലോ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലോ വിമാനങ്ങളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ പ്രവേശിക്കാന്‍ വിലക്കുണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel