ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ സഭയുടെ നിർണായ യോഗം ഇന്ന്

ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ സഭയുടെ നിർണായ യോഗം ഇന്ന്. സിംഘു അതിർത്തിയിലാണ് ഒമ്പതംഗ സമര ഏകോപന കോർകമ്മിറ്റി യോഗം ചേരുന്നത്. കർഷകരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഡിസംബർ നാലിനകം ചർച്ച നടത്തണമെന്ന് കർഷക സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സമര രംഗത്ത് ഉള്ള അഞ്ഞൂറോളം കർഷക സംഘടനകൾ നൽകിയ അന്തിമ മുന്നറിയിപ്പും കേന്ദ്ര സർക്കാർ അവഗണിക്കുകയായിരുന്നു. ഡിസംബർ നാലിനകം ചർച്ചയ്ക്കായി തയ്യാറാകണമെന്ന സംയുക്ത കിസാൻ സഭയുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ തള്ളിയതോടെ കർഷകർ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ്‌ തീരുമാനിച്ചിരിക്കുന്നത്.

കാർഷിക ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന താങ്ങു വില നിയമം മൂലം ഉറപ്പു വരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കുക, ലംഖിപൂർ ഖേരി സംഭവത്തിൽ സഹമന്ത്രി അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കുക, ലംഖിപൂരിൽ കൊല്ലപ്പെട്ടതും സമരത്തിനിടെ മരിച്ചതുമായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നത്.

എന്നാൽ മരിച്ച കർഷകരുടെ കണക്കുകൾ കയ്യിലില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്ന പ്രകോപനപരമായ നിലപാട് ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കൊല്ലപ്പെട്ട കർഷകരുടെ കണക്കുകൾ വേണമെങ്കിൽ കേന്ദ്ര സർക്കാരിന് നൽകാം എന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി. കർഷകാർക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തിയ സിനിമാ താരം കങ്കണ റണാവത്തിന്റെ വാഹനം ഇന്നലെ കർഷകർ പഞ്ചാബിൽ തടഞ്ഞിരുന്നു.

അതെസമയം കർഷകർക്ക് എതിരായി ചുമത്തിയ കേസുകൾ, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ഉള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച ചർച്ച വേണം എന്ന കർഷകരുടെ ആവശ്യത്തിന്ന് മുന്നിൽ ഹരിയാന സർക്കാർ മുട്ടു മടക്കി.

വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർഷക സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചു. ഏതാനും ചിലരെ അടർത്തിയെടുത്ത് സമരം തകർക്കാൻ ഉള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വിജയിക്കില്ല എന്ന് അഖിലേന്ത്യാ കിസാൻ സഭ മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News