ഇന്ന് ഇന്ത്യൻ നാവികസേന ദിനം

ഇന്ന് ഇന്ത്യൻ നാവികസേന ദിനം. 1971-ൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്. 50-ാം വാർഷികദിനത്തിൽ വിവിധ നാവികസേന ആസ്ഥാനങ്ങളിൽ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്.

നാവിക സേന ദിനത്തിന്റെ 50 വാർഷിക നിറവിലാണ് രാജ്യം. വാർഷിക ദിനം സ്വര്‍ണിം വിജയ് വര്‍ഷ് ആയാണ് ആഘോഷിക്കുന്നത്. 1971-ൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ വിജയത്തിന്റെ  ഓർമ്മ പുതുക്കുന്ന ദിനമാണ് നാവികസേനാ ദിനമായി കൊണ്ടാടുന്നത്.

നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും കുട്ടികളെയും രാജ്യത്തെ പൗരന്മാരെയും ബോധവത്കരിക്കുന്നതിനാണ് ഈ ദിനാചരണം നടത്തുന്നത്. 1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു.

തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡന്റ്. INS നിപഥ്, INS നിർഗഢ്, INS വീർ തുടങ്ങി മൂന്ന് മിസൈൽ ബോട്ടുകൾ ഇന്ത്യൻ തിരിച്ചടിക്ക് നേതൃത്വം നൽകി. ഐ.എൻ.എസ്. നിർഗട്ടിൽ നിന്നുള്ള ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ പി.എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി.

പാകിസ്ഥാന്റെ ഒരു യുദ്ധക്കപ്പലും വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലും പൂർണമായും തകർന്നു. പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു. കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

വിജയം പൂർത്തിയാക്കിയ ശേഷമാണ് സേനവിഭാഗങ്ങൾ തിരികെ എത്തിയത്. അന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ പുതുക്കുക കൂടിയാണ് നാവിക സേന ദിനം. കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രപതി നയിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ ശാഖ കൂടിയാണ് ഇന്ത്യന്‍ നേവി.

അഡ്മിറല്‍ പദവി വഹിക്കുന്നനാവിക സേനാ മേധാവി ആണ് നാവിക സേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. മലയാളി ആയ അഡ്മിറൽ R ഹരികുമാർ ആണ് ഇപ്പൊ സേനയുടെ അധിപൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News