ആലത്തൂരിൽ കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി

ആലത്തൂരിൽ കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. വിദ്യാർത്ഥിനിയെ ആലത്തൂരിലെത്തിച്ചു. മുംബൈയിൽ നിന്നുമാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.

പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.

സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമെടുത്താണ് യാതൊരു സൂചനയും അവശേഷിപ്പിക്കാതെ സൂര്യ അപ്രത്യക്ഷയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here