ഭക്ഷണം തൊണ്ടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് വെയിറ്ററും ഹൈവേ പൊലീസ് ഓഫീസറും; വീഡിയോ വൈറല്‍

റസ്റ്റോറന്റില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാളെ വെയിറ്ററും ഹൈവേ പൊലീസ് ഓഫീസറും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബ്രസീലിലെ സാവോ പോളോയിലാണ് സംഭവം. ഹോട്ടല്‍ വെയിറ്ററും പൊലീസ് ഓഫീസറും ചേര്‍ന്ന് ഇയാളുടെ ജീവന്‍ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്.

റസ്റ്റോറന്റില്‍ ഇരുന്ന് 38 കാരനായ വ്യക്തി ഭക്ഷണം കഴിക്കവേ തൊണ്ടയില്‍ കുടുങ്ങി മേശപ്പുറത്ത് വീണുപോവുകയായിരുന്നു. ഇത് ശ്രദ്ധിച്ച മറ്റുള്ളവര്‍ ഇയാളെ ഉണര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് അവര്‍ വെയിറ്ററെ വിളിക്കുകയായിരുന്നു.

ഇയാള്‍ക്ക് ഹോട്ടല്‍ വെയിറ്റര്‍ ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. റസ്റ്റോറന്റിലുണ്ടായിരുന്ന ഹൈവേ പട്രോളിങ് ഓഫീസറും സ്ഥലത്തെത്തി ഇയാള്‍ക്ക് പ്രാഥമിക വീണ്ടും ശുശ്രൂഷ നല്‍കി. ഇതോടെ ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടി.

ഹൈവേ പൊലീസ് ഓഫീസറും ചേര്‍ന്നു രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലായി. റസ്റ്റോറന്റിലുണ്ടായിരുന്നവരുടെയും വെയിറ്ററുടെയും പോലീസ് ഓഫീസറുടേയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News