രാജ്യത്ത് ഒമൈക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. വാക്സിൻ എടുക്കാത്തവരെ അടുത്ത ആഴ്ച മുതൽ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മധുര പ്രഖ്യാപിച്ചു.
“ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിരുന്നു. വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല” മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ബെംഗളൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കുള്ള അന്വേഷണം തുടരുകയാണ്.ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെ നിന്ന് 57 യാത്രക്കാർ ബെംഗളൂരുവിൽ എത്തിയിരുന്നു. ഇതിൽ പത്ത് പേരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.
വിമാനത്താവളത്തിൽ നൽകിയ വിലാസങ്ങളിൽ ഇവരെ കണ്ടെത്താനായില്ല. ഇവരുടെ ഫോണുകൾ ഓഫാണ്. നവംബർ 12നും 22നും ഇടയിലാണിവർ രാജ്യത്ത് എത്തിയത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.