സണ്ണി വെയ്‍ൻ നായകൻ; ‘അപ്പൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

സണ്ണി വെയ്‍ൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘അപ്പൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഒരു റബ്ബർ ടാപ്പിംഗ് തൊഴിലാളിയുടെ ലുക്കിലാണ് പോസ്റ്ററിൽ സണ്ണി വെയ്‍ൻ പ്രത്യക്ഷപ്പെട്ടത്.

മജു സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പോസ്റ്റർ ലോഞ്ച് ചെയ്‍തത് കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു. അലൻസിയർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് സണ്ണി വെയ്‍ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’ നിർമ്മിച്ച അതെ ബാനറിലാണ് ഈ ചിത്രവും. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

‘ഫ്രഞ്ച് വിപ്ലവം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മജുവിന്റെ പുതിയ ചിത്രത്തിൻറെ തിരക്കഥ മജുവിനൊപ്പം ആർ ജയകുമാറും ചേർന്നാണ് ഒരുക്കിയത്.

സണ്ണി വെയ്ൻ കൂടാതെ അനന്യ, ഗ്രേസ് ആൻറണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന തൊടുപുഴയിൽ വച്ചാണ് ഷൂട്ട് ചെയ്തത്. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം.

എഡിറ്റിംഗ് കിരൺ ദാസ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, സംഗീതം ഡോൺ വിൻസെൻറ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.

വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News