
കേരള ടൂറിസത്തിന്റെ കാരവാന്‍ പദ്ധതിക്ക് ഉണര്‍വേകി ലക്സ് ക്യാമ്പര്‍വാന്‍. സര്‍ക്കാരുമായി സഹകരിച്ച് ഹോളിഡെയിസ് ഇന്ത്യ പ്രൈവറ്റാണ് കാരവാന്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാഹനം പുറത്തിറക്കി.
നാലാളുള്ള അണുകുടുംബത്തിന് ആസ്വദിച്ച് കാടും മലയും വാഹനത്തില്‍ താമസിച്ചും സഞ്ചരിച്ചും കാണാവുന്ന വാഹനമാണിത്. കര്‍ണാടക ആസ്ഥാനമായ കമ്പനി , സര്‍ക്കാരുമായി കൈകോര്‍ത്താണ് കാരവാന്‍ എത്തിച്ചത്. ടൂറിസം വകുപ്പ് പദ്ധതി ആരംഭിച്ച് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കാരവാന്‍ അപേക്ഷകര്‍ 198 ആയി. കാരവാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 54 അപേക്ഷയും ലഭിച്ചു. ഹൗസ് ബോട്ട് ആരംഭിച്ച് മൂന്നര പതിറ്റാണ്ടിനു ശേഷമാണ് മറ്റൊരു വലിയ പദ്ധതി ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here