കുടവയര്‍ ഉണ്ടാകുമെന്ന് പേടിക്കണ്ട; ധൈര്യമായി ക‍ഴിയ്ക്കാം മുയൽ ചിന്താമണി

ഇന്ന് ഒരു സ്പെഷ്യല്‍ മുയല്‍ ഡിഷ് ആയാലോ…? പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റാണിത്.

അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ്. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ്…‌

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുയൽ ചിന്താമണി രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

മുയൽ ഇറച്ചി – 1 കിലോഗ്രാം
ചെറിയ ഉള്ളി – 400 ഗ്രാം
മുളകുപൊടി – 4 സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
പച്ചമുളക് – 5 എണ്ണം
തക്കാളി – 3 എണ്ണം
വെളിച്ചെണ്ണ – 150 ഗ്രാം
വെളുത്തുള്ളി – ഇഞ്ചി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
ഉപ്പ് – 2 സ്പൂൺ

പാകം ചെയ്യുന്ന വിധം

ഒരു പാൻ എടുക്കുക. അതിൽ ചതച്ചു വച്ചിരിക്കുന്ന ഉള്ളി, വെള്ളുത്തുള്ളി ഇഞ്ചി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്, കഴുകി വച്ചിരിക്കുന്ന മുയൽ ഇറച്ചി എന്നിവ നന്നായി യോജിപ്പിച്ച ശേഷം 10 മിനിറ്റ് വയ്ക്കുക.

അതിനുശേഷം അടുപ്പിൽ വയ്ക്കുക. 10 മിനിറ്റ് തീ കൂട്ടി വയ്ക്കുക. വെന്ത് വരുമ്പോൾ തീ കുറച്ച് പത്ത് മിനിറ്റ് വയ്ക്കുക. തക്കാളിയും ചേർത്ത് 10 മിനിറ്റ് കൂടി വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here