രോഹിത് ശർമ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും; സൂചനകൾ ഇങ്ങനെ

ഈ മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചേക്കും. നിലവിലെ വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയുടെ ടീമിലെ സ്ഥാനം ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം പരി​ഗണിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള മീറ്റിങ് അടുത്ത ദിവസങ്ങളിൽ നടക്കും, മിക്കവാറും രോഹിത് ടീമിന്റെ വൈസ് ക്യാപ്റ്റനുമായേക്കുമെന്ന് ബിസിസിഐ ഉന്നതൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ന്യൂസിലൻഡിനെതിരായ കാൺപൂർ ടെസ്റ്റിലടക്കം പലതവണ ടീമിനെ നയിച്ചിട്ടുണ്ട് രഹാനെ. എന്നാൽ സമീപകാലത്തായി ബാറ്റിങ്ങിൽ ഏറെ നിരാശപ്പെടുത്തുകയാണ് രഹാനെ.

കാൺപൂർ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്നലെ തുടങ്ങിയ മുംബൈ ടെസ്റ്റിൽ നിന്ന് രഹാനെയെ ഒഴിവാക്കിയിരുന്നു. പരുക്കാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ താരത്തിന്റെ സമീപകാലപ്രകടനം പരി​ഗണിക്കുമ്പോൾ പരുക്ക് മാറിയാലും രഹാനെയെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉൾപ്പെടുത്തുമോയെന്നത് കണ്ടറിയണം.

അതേസമയം, ഈ മാസം 17-നാണ് ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ ദക്ഷിണാഫ്രിക്കയിൽ കൊവി‍ഡ് വൈറിസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപകമായി. ഇതോടെ പരമ്പരയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിശ്ചയിച്ചിരിക്കുന്നതിനേക്കൾ ഒരാഴ്ച വൈകി പരമ്പര ആരംഭിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News