ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ബീഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ റിമാന്‍ഡില്‍. പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് മൂന്നാം നമ്പര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൊക്കുന്ന്മലയ്ക്കടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 34കാരിയായ യുവതിയാണ് പരാതിക്കാരി. ഫാമില്‍ പുല്ലരിയുന്നതിനിടെ പിന്നിലെത്തിയ പ്രതി ഇവരെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കാക്കൂര്‍ പൊലീസ് ഇയാളെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here