ഒമൈക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു

ഒമൈക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബർ 17 മുതൽ ജനുവരി 26 വരെ ജൊഹന്നസ്ബർഗിലാണ് പര്യടനം നടക്കേണ്ടിയിരുന്നത്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇതോടെ മാറ്റിവെച്ചത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്തതും ദക്ഷിണാഫ്രിക്കയിലാണ്. ഒമൈക്രോൺ പടരുന്ന സാഹചര്യം കണക്കിലെടുത്താണ് പര്യടനങ്ങൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. നാല് അനൗദ്യോഗിക ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ദക്ഷിണാഫ്രിക്കയിൽ നടന്നുവരുന്നതിനിടെയാണ് സീനിയർ ടീമിന്റെ പര്യടനം വെട്ടിച്ചുരുക്കിയത്. ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നത്. മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിൽ അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News