മലയാറ്റൂർ നീലീശ്വരത്ത് വൻ മോഷണം; 20 പവൻ സ്വർണവും നാൽപ്പതിനായിരം രൂപയും കവർന്നു

മലയാറ്റൂർ നീലീശ്വരത്ത് വൻ മോഷണം. സ്വകാര്യ ട്രാവൽസ് ഉടമ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണവും നാൽപ്പതിനായിരം രൂപയും മോഷ്ടാക്കൾ കവർന്നു. കാലടി പൊലീസ് അന്വേഷണം തുടങ്ങി. പുലർച്ചെ 2-നും 4-നും ഇടയിലാണ് മോഷണം നടന്നതായി കരുതുന്നത്.

ശിശിര ട്രാവൽസ് ഉടമ സുധീറിൻ്റെ വീടിനു പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. സുധീറിന്റെ അമ്മയുടെ കിടപ്പുമുറിയിലാണ് മോഷണം നന്നത്. മുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. അലമാര തുറന്ന് കിടക്കുന്നത് രാവിലെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

20 പവൻ സ്വർണവും നാല്പതിനായിരം രൂപയും കവർന്നതായി വീട്ടുകാർ പറഞ്ഞു. വീട്ടുകാരെല്ലാം ഉറക്കത്തിലായിരുന്നതിനാൽ മോഷണം നടന്ന സമയത്ത് അറിഞ്ഞില്ല. എന്നാൽ രാത്രി 1 മണി സമയത്ത് അയൽപക്കത്ത് ഒരാളെ കണ്ടതായി വീട്ടുകാർ പറഞ്ഞു. പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാൾ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News