കൊവിഡ് ബാധിതര്‍ ഏഴര കോടി കവിഞ്ഞു; യൂറോപ്പില്‍ രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുന്നു

ഒമൈക്രോണ്‍ ഭീതിക്കിടെ യൂറോപ്പില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യൂറോപ്പില്‍ 15 രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോണ്‍ കണ്ടെത്തിയത്. ഇവിടങ്ങളില്‍ സാമ്പത്തിക മേഖല വലിയ തിരിച്ചടി നേരിടുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂറോപ്പിലെ മൊത്തം കൊവിഡ് ബാധിതരില്‍ പകുതിയിലധികവും ഒമിക്രോണ്‍ വകഭേദം കാരണമാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്നതിനു മുമ്പുതന്നെ, യൂറോപ്പ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി മാറിയിരുന്നു. ഓരോ ദിവസവും 100 പുതിയ രോഗബാധിതരില്‍ 66 എണ്ണം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് സ്ഥിരീകരിച്ചിരുന്നത്.

ലോകത്ത് ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതില്‍ 23 രാജ്യങ്ങളില്‍ രണ്ടുദിവസത്തിനിടെയാണ് ഓമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.

റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 578,020 ആയി. ലോകത്തില്‍ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രാജ്യങ്ങളില്‍ മൂന്നാമതാണ് റഷ്യ.

അതേസമയം, പുതിയ വകഭേദം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക നാലാംതരംഗത്തിലേക്ക് കടന്നു. അമേരിക്കയില്‍ ഒമ്പതു പേരിലാണ് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here