
ഇന്ത്യയുടെ ബോക്സിങ് ഇതിഹാസ താരം എം.സി.മേരി കോം തന്റെ മെഡല്‍ ഖത്തര്‍ ഒളിംപിക്-സ്പോര്‍ട്സ് മ്യൂസിയത്തിലേക്ക് സംഭാവന നല്‍കി. മെഡലിന് പുറമേ മത്സരത്തിന് ഉപയോഗിച്ച ഗ്ലൗസുകളും ജഴ്‌സിയും മ്യൂസിയത്തിന് നല്‍കി. മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ആണ് ഇവ അധികൃതര്‍ക്ക് കൈമാറിയത്.
എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ.മോഹന്‍ തോമസ്, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ലോകകപ്പ് കായികാവേശം നിറഞ്ഞ ഖത്തറിന്റെ ഒളിംപിക്-സ്പോര്‍ട്സ് മ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ മാസം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മ്യൂസിയം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും വിലയിരുത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here