കർഷക സമരം തുടരും; കിസാൻ സംയുക്ത മോർച്ചയുടെ യോഗത്തില്‍ തീരുമാനമായി

കർഷക സമരം തുടരാന്‍ കിസാൻ സംയുക്ത മോർച്ചയുടെ യോഗത്തില്‍ തീരുമാനമായി. ഇന്നത്തെ യോഗ തീരുമാനം അമിത്ഷായെ അറിയിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. സമരം സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് പ്രതികരിച്ചു. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഉപരോധ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News