ഡിസംബർ ഏഴിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്യുന്നതിന് എട്ടിനം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഡിസംബർ ഏഴിന് നടത്തുന്ന വോട്ടെടുപ്പിന് സമ്മതിദായകർക്ക് എട്ടിനം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്,ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി.ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകൾ.

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധം. പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും സാനിട്ടൈസർ ഉപയോഗിക്കണം. സാമൂഹ്യ അകലവും പാലിക്കണം.

അതേസമയം, വോട്ടെണ്ണൽ എട്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in സൈറ്റിൽ TREND -ൽ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ – തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്, കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം, തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ, ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ, എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം, തരൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുംപളള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കിൽമട, എരുമയൂർ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കർക്കിടകച്ചാൽ, മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചീനിക്കൽ, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്,കണ്ണൂർ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ് എന്നീ വാർഡുകളിലാണ് ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News