സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ചു പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദമ്മാമിന് അടത്ത് ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍.
പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ വസ്തുക്കള്‍ അവിടെ എത്തിയിട്ടും കുടുംബം എത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെ കുടുംബത്തെ കാണാതെ ആയതായി വാര്‍ത്ത പരന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റിയാദില്‍ നിന്നും 198 കിലോമീറ്റര്‍ അകലെയുള്ള അല്‍ റൈനില്‍ അപകടം നടന്നിരുന്നതായി അറിയുന്നത്. അപകടത്തില്‍ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു.
അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. ജാബിറിന്റെ കുടുംബങ്ങള്‍ സൗദി അറേബ്യയിലുണ്ട്. വിവരം അറിഞ്ഞ് അവര്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.