ആകാശനിരീക്ഷണം നടത്തി ഓരോ നക്ഷത്രങ്ങളുടേയും പ്രത്യേകതകൾ പറഞ്ഞ് തന്നിരുന്ന ദാമുവേട്ടൻ മായാത്ത ഓർമ്മയാണ്:ജോൺ ബ്രിട്ടാസ് എം പി

സി പി ഐ എം നേതാവ് കെ വി ദാമോദരനെ അനുസ്മരിച്ച് എം പി ജോൺ ബ്രിട്ടാസ് .ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന കെ വി ദാമോദരൻ തലശ്ശേരി,പാനൂർ ഏരിയ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .കണ്ണൂർ ജില്ലാ ലേഖകനായി മാധ്യമപ്രവർത്തനം തുടങ്ങുന്ന സമയം മുതലുള്ള സൗഹൃദമാണ് കെ വി ദാമോദരനുമായി ഉള്ളതെന്ന് ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നു.

വളരെ പരന്ന വായനയും കൗതുകമേറിയ ചില ശീലങ്ങളും അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു.നക്ഷത്രങ്ങളോട് ഒരു പ്രത്യേക കൗതുകം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ബൈനോക്കുലർ എടുത്തുവെച്ച് ആകാശനിരീക്ഷണം നടത്തുമായിരുന്നു. കമ്മിറ്റി ഓഫീസിന്റെ വരാന്തയിൽ ഇരുന്ന് ആകാശനിരീക്ഷണം നടത്തി ഓരോ നക്ഷത്രങ്ങളുടേയും പ്രത്യേകതകൾ നമുക്ക് പറഞ്ഞി തന്നിരുന്നത് ഇന്നും മായാത്ത ഓർമ്മയാണ് എന്നാണ് ജോൺ ബ്രിട്ടാസ് എം പി കുറിച്ചിരിക്കുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ദാമുവേട്ടൻ…
ഞാൻ കണ്ണൂർ ജില്ലാ ലേഖകനായി മാധ്യമ പ്രവർത്തനം തുടങ്ങുന്ന സമയത്ത് … 1987 – 1988 ഘട്ടത്തിൽ …ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഇടപഴകിയ ഒരു വ്യക്തിയായിരുന്നു ദാമുവേട്ടൻ.

പാനൂർ ഏരിയയിലെ ഉയർന്ന നേതാവ് കൂടിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്താണ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ എത്തുന്നത്..

വളരെ പരന്ന വായനയും കൗതുകമേറിയ ചില ശീലങ്ങളും അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു.നക്ഷത്രങ്ങളോട് ഒരു പ്രത്യേക കൗതുകം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ബൈനോക്കുലർ എടുത്തുവെച്ച് ആകാശനിരീക്ഷണം നടത്തുമായിരുന്നു.

കമ്മിറ്റി ഓഫീസിന്റെ വരാന്തയിൽ ഇരുന്ന് ആകാശനിരീക്ഷണം നടത്തി ഓരോ നക്ഷത്രങ്ങളുടേയും പ്രത്യേകതകൾ നമുക്ക് പറഞ്ഞി തന്നിരുന്നത് ഇന്നും മായാത്ത ഓർമ്മയാണ്.
ദാമുവേട്ടന് പ്രണാമം……

വളരെ ചെറുപ്പത്തിൽ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിത്തീർന്ന അദ്ദേഹം തൻ്റെ ജീവിതവഴി രാഷ്ടീയമാണെന്നും ജന സേവനമാണെന്നും സ്വയം തീരുമാനിക്കുകയായിരുന്നു,നന്നെ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ കെ.വി. പാനൂർ(പെരിങ്ങളം) കേന്ദ്രമായ ഏരിയാ കമ്മിറ്റിയിൽ അംഗമായി.. 1964ൽ സി.പി.ഐ (എം) രൂപീകൃതമായപ്പോൾ ആ പാർട്ടിയുടെ മുന്നണിപ്പോരാളിയായി.. നിരവധി സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തു..

1962ൽ മേനപ്രം, ഒളവിലം പഞ്ചായത്തുകൾ ചേർത്തുകൊണ്ട് ചൊക്ലി ഗ്രാമ പഞ്ചായത്ത് രൂപം കൊണ്ടു.1964 ൽ നടന്ന തിരഞ്ഞെടുപ്പിൽ നിടുമ്പ്രം പ്രദേശത്തെ പ്രതിനിധീകരിച്ച് സ:കെ.വി.ദാമോദരൻ പഞ്ചായത്തംഗമായി,ആർ.അനന്തൻ നായർ പ്രസിഡണ്ടും വേട്ടുവൻ ഗോവിന്ദൻ വൈസ് പ്രസിഡണ്ടുമായ പഞ്ചായത്ത് ഭരണം ദീർഘകാലം നീണ്ടുനിന്നു..രാഷ്ടീയ സംഘർഷങ്ങളുടെ ഭാഗമായി സ: കെ.വി.ജയിൽ ശിക്ഷയ്ക്ക് വിധേയനായി..
1979ൽ ചൊക്ലി പഞ്ചായത്തിൽ പെട്ട പെരിങ്ങാടി, പള്ളിപ്രം ഭാഗങ്ങൾ പുതുതായി രൂപം കൊണ്ട ന്യൂ മാഹി പഞ്ചായത്തിൻ്റെ ഭാഗമായി..

79 ൽ നടന്ന ചൊക്ളി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിടുമ്പ്രത്തെ പ്രതിനിധീകരിച്ച് ജയിലിൽ നിന്നും മത്സരിച്ചു ജയിച്ചു..സി.പി.ഐ (എം) പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയ ചരിത്ര വിജയം കൂടിയായിരുന്നു അത്..സ:സി.എൻ.നാണു മാസ്റ്റർ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു..

1980 ൽ സ: കെ.വി.ജയിൽ മോചിതനായതിന് ശേഷം പഞ്ചായത്ത് പ്രസിഡണ്ടായി പാർട്ടി നിർദ്ദേശാനുസരണം അദ്ദേഹം ചുമതലയേറ്റു..
1983 വരെ പ്രസിഡണ്ടായി തുടർന്നു..ചുരുക്കത്തിൽ ചൊക്ലിയുടെ ചരിത്രം തന്നെയായി മാറിയ ഒരാൾ ….അതാണ് സ:കെ.വി.ദാമോദരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here