വൈലോപ്പിള്ളി കവിതാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

2021-ലെ വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തിന് കവി ശ്രീജിത്ത് അരിയല്ലൂർ അർഹനായി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘സീറോ ബൾബ്’എന്ന പുതിയ കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മലപ്പുറം ജില്ലയിലെ അരിയല്ലൂർ സ്വദേശിയാണ് ശ്രീജിത്ത്. കവി, പ്രഭാഷകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്സിൽ പ്രൂഫ് റീഡറായി ജോലി ചെയ്യുകയാണ് ശ്രീജിത്ത്.

‘സെക്കിൾ ചവിട്ടുന്ന പെൺകുട്ടി’,’സെക്കൻഡ് ഷോ’,’മാസാമാറിച്ചെടിയുടെ ഇലകൾ’ സമദ് ഏലപ്പ ഇ൦ഗ്‌ളീഷിലേക്ക് തർജ്ജമ ചെയ്ത ‘വൺ ഹൺഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂർ’,’എർളാടൻ’, ‘സീറോ ബൾബ്’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കായിക്കര കുമാരനാശാൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ‘ആശാൻ സ്മാരക യുവകവി പുരസ്കാരം’,സഹൃദയവേദി ‘പി.ടി ലാസർ സ്മാരക കവിതാ പുരസ്കാരം’, ‘കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം”, ‘അബ്ദു റഹ്മാൻ പുറ്റെക്കാട് സ്മാരക പുരസ്‌കാരം’, ഒ.വി വിജയൻ സ്മാരക ട്രസ്റ്റിന്റെ ‘ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി പുരസ്‌കാരം’ തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് മുൻപ് അർഹനായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News