ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ 11 വയസുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ വിദ്യാത്ഥി പുഴയിൽ മുങ്ങിമരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകൻ നിഹാലാണ് ഇരുവഴിഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറാളം തിരച്ചിൽ നടത്തിയ ശേഷമാണ് നിഹാലിനെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News