അഞ്ചുപേരാണ് വനജയുടെ കുടുംബത്തിന്റെ മനുഷ്യത്വ പൂര്‍ണമായ തീരുമാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്; കെ കെ ശൈലജ ടീച്ചർ

തലശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അഞ്ചരക്കണ്ടി ചെറിയവളപ്പ് സ്വദേശിനിയായ ടി വനജ(53) മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്തത് അങ്ങേയറ്റം മനുഷ്യ സ്‌നേഹപരമായ കാര്യമാണെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ.

അഞ്ചുപേര്‍ക്കാണ് വനജയുടെ കുടുംബത്തിന്റെ മനുഷ്യത്വ പൂര്‍ണമായ തീരുമാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നതെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. ഏറെ ദുഃഖാര്‍ത്ഥമായ സാഹചര്യത്തിലും സഹജീവികളോട് കാരുണ്യം കാണിച്ച വനജയുടെ ഭര്‍ത്താവ് രാജനോടും, രണ്ട് മക്കളോടും കുടുംബാംഗങ്ങളോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ശൈലജ ടീച്ചർ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News