ജയസൂര്യ പറഞ്ഞ നല്ല കാര്യങ്ങളല്ല പ്രചരിക്കുന്നത്; അരമിനിറ്റ് പറഞ്ഞതാണ് ചിലർ വർത്തയാക്കിയത്; മാധ്യമങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസിൻ്റെ രൂക്ഷ വിമർശനം

ജയസൂര്യയുടെ ചിറാപുഞ്ചി പരാമർശത്തെ തെറ്റായി റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസിൻ്റെ രൂക്ഷ വിമർശനം. ജയസൂര്യ അവസാന അരമിനിറ്റ് പറഞ്ഞതാണ് ചിലർ വർത്തയാക്കിയതെന്ന് മന്ത്രി പറഞ്ഞു.

റോഡ് പരിപാലന കാലയളവ് പരസ്യപ്പെടുത്താനുള്ള സർക്കാർ തീരുമാനം ജനകീയ സർക്കാറിന്റെ ലക്ഷണമാണെന്ന് വ്യക്തമാക്കിയ ജയസൂര്യ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നു. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് മുഹമ്മദ് റിയാസെന്ന് ഫേസ്ബുക്കിൽ ജയസൂര്യ കുറിച്ചു.

തിരുവനന്തപുരത്ത് നടന്ന റോഡ് പരിപാലന കാലയളവ് പരസ്യപ്പെടുത്തൽ ഉദ്ഘാടന ചടങ്ങിൽ നടൻ ജയസൂര്യ നടത്തിയ ചിറാപുഞ്ചി പരാമർശം, ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായാണ് റിപ്പോർട്ട് ചെയ്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചു. ജയസൂര്യ പറഞ്ഞ നല്ല കാര്യങ്ങളല്ല പ്രചരിക്കുന്നത്. അവസാന അരമിനിറ്റ് പറഞ്ഞത് വർത്തയാക്കി. വാർത്ത വളച്ചൊടിക്കാൻ ശ്രമിച്ചാൽ സമൂഹ മാധ്യമങ്ങളിലൂടെ സത്യം പുറത്ത് വരുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

തെറ്റായ വാർത്ത പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യയും രംഗത്ത് വന്നു. ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ എന്ന് ചോദിച്ചാണ് സംസാരിച്ചത്. നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചതെന്ന്, മന്ത്രി പറഞ്ഞതായി ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നത് ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണെന്നും ജയസൂര്യ വ്യക്തമാക്കി.

റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ എനിക്കഭിമാനമുണ്ടെന്നും ജയസൂര്യ ഫേസ് ബുക്ക് പേജിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News