സന്ദീപ് വധക്കേസ്; കീഴടങ്ങാൻ വ്യാജ പ്രതികളുടെ സംഘത്തെ തയാറാക്കി; പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്‌

തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന്‍റെ ഓഡിയോ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിനു ശേഷം 5 ആം പ്രതി സാത്താൻ അഭി എന്ന വിഷ്ണു കുമാർ കൊലപാതകത്തെക്കുറിച്ച് സുഹൃത്തുമായി സംസാരിക്കുന്ന ഫോണ്‍ കോള്‍ കൈരളി ന്യൂസിന് ലഭിച്ചു. കൊലപാതകത്തില്‍ ജിഷ്ണുവിന് പങ്കുണ്ടെന്നും പങ്കില്ലാത്തവരെ പ്രതികളായി കയറ്റാനുള്ള ഗൂഢാലോചന നടന്നതായും ഓഡിയോയില്‍ വ്യക്തം.

പ്രതികൾക്കുള്ള ഉന്നത ബന്ധം വ്യക്തമാക്കുന്ന ഏറ്റവും നിർണ്ണായകമായ തെളിവാണ് പുറത്തായത്. ബിജെപിയിൽ നേരിട്ട് കുറ്റം പതിക്കാതിരിക്കാൻ യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷൻ സംഘത്തെ വിലക്കെടുക്കുകയായിരുന്നു എന്ന ആരോപണം ശെരിവെയ്ക്കുന്നതാണ് കേസിലെ അഞ്ചാം പ്രതി തിരുവല്ല ആലംതുരുത്തി സ്വദേശി വിഷ്ണുകുമാർ എന്ന അഭി സുഹൃത്തുമായി സംസാരിച്ച ഫോൺ കോൾ റെക്കോർഡ്.

തനിക്ക് പകരം മറ്റ് പ്രതികളെയും ജയിൽ കയറാന്‍ നിച്ഛയിച്ചിരുന്നു. ഉന്നത ബന്ധമുള്ള നേതാവ് തങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. വേങ്ങലയിലെ ബിജെപി ബന്ധമുള്ള സുഹൃത്തിനോടാണ് അഭിയുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ പ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറെൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സനൽകുമാർ ആവശ്യപ്പെട്ടു

പ്രതികളിൽ രണ്ടുപേരുടെ ഫോണുകൾ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് നഷ്ടപ്പെട്ടു എന്ന് പ്രതികൾ പറയുന്നത് പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. നിലവിൽ സൈബർസെല്ലിന് സഹായത്തോടെ ഫോണുകൾ പരിശോധിച്ചുവരികയാണ്. പ്രതികൾ കൃത്യം നടത്തിയതിനുശേഷം ഫോണിൽ ബന്ധപ്പെട്ടവരെയും ഒളിവിൽ കഴിയാൻ സഹായിച്ച വരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വരും മണിക്കൂറുകളിൽ ബിജെപി ബന്ധമുള്ള കൂടുതൽ ആളുകൾ കസ്റ്റഡിയിലാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News