തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം; കെ എസ് യു-എം എസ്എഫ് പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ അക്രമിച്ചു

തൃശൂർ എഞ്ചിനീയറിംഗ്കോളേജിൽ എസ്.എഫ്.ഐ. പ്രവവർത്തകരെ എം.എസ്.എഫ് കെ .എസ് .യു പ്രവർത്തകർ ചേർന്ന് മർദിച്ചു. കൊടി കെട്ടുന്നത് സംബന്ധിച്ചുള്ള പ്രശ്നത്തെ തുടർന്നാണ് എസ്.എഫ്.ഐ.പ്രവർത്തകർക്ക് മർദ്ദനമേറ്റത്. ആറ് എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനത്തിൽ പരിക്കേറ്റു.

ഒന്നാം വർഷ വിദ്യാർത്ഥികളെ വരവേൽക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ തോരണങ്ങൾ കെട്ടുമ്പോഴാണ് എം.എസ്.എഫ് കെ.എസ്.യു പ്രവർത്തകരെത്തി മർദിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ തങ്ങൾക്ക് അനുവദിച്ച സ്ഥലത്ത് തോരണംകെട്ടുമ്പോൾ എം എസ്.എഫ് , കെ .എസ് .യു പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞു.

തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തിൽ എസ്.എഫ്.ഐ. പ്രവർത്തകരായ അഖിൽ, അഫ്നാസ്, സജിത്ത്, നൃദേവ്, ശ്രാവൺ, ശ്രീഹരി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here