മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ്; തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവു വന്നതോടെ തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ 2 ഷട്ടറുകൾ 30 സെ.മീറ്റർ വീതം ഉയർത്തി സെക്കൻ്റിൽ 839 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കി വിടുന്നുണ്ട്.

തമിഴ്നാട് സെക്കൻ്റിൽ 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.നിലവിൽ 141.95 അടിയാണ് ജലനിരപ്പ്.

142 അടി പിന്നിട്ടതോടെ 4 ഷട്ടറുകൾ ഉയർത്തി സെക്കൻ്റിൽ 1682 ഘനയടി വെള്ളമാണ് നേരത്തെ പുറത്തേക്ക് ഒഴുക്കിയിരുന്നത്.ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.78 അടിയായി ഉയർന്നിട്ടുണ്ട്.

സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരമാണിത്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News