കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്.കെ സുധാകരൻ പിന്തുണയ്ക്കുന്ന പാനലും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന പാനലും തമ്മിലാണ് മത്സരം. കെ സുധാകര വിഭാഗം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായും ആരോപണമുണ്ട്.

സഹകരണ സംഘം തെരഞ്ഞെടുപ്പാണെങ്കിലും പൊതു തിരഞ്ഞെടുപ്പിന്റെ വീറും വശിയുമാണ് മമ്പറത്ത്.കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പാനലും കെ പി സി സി മുൻ എക്സിക്യുട്ടീവ് അംഗവും നിലവിലെ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരന്റെ പാനലും തമ്മിലാണ് മത്സരം .

4300 മെമ്പർമാരാണ് ഭരണസമിതി തെരഞ്ഞെടുപ്പിൽ വോട്ടർ ഐ ഡി കാർഡുകൾ കൈപ്പറ്റിയത്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് കാവലിലായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്.സുധാകര വിഭാഗം വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയതായി മമ്പറം ദിവാകരൻ ആരോപണം ഉന്നയിച്ചിരുന്നു.

കെ സുധാകരനും മമ്പറം ദിവാകരനും അഗ്നി പരീക്ഷയാണ് തെരഞ്ഞെടുപ്പ്.പരാജയപ്പെട്ടാൽ കെ സുധാകരൻ്റെ രാഷ്ട്രീയ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടും.ആശുപത്രി ഭരണം കൈവിട്ടാൽ അത് മമ്പറം ദിവാകരന് കനത്ത തിരിച്ചടിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News