മലയാളികളുടെ തീരാ നഷ്ടം; മോനിഷ വിടപറഞ്ഞിട്ട് ഇന്ന് 29 വര്‍ഷം

നടി മോനിഷ വിസ്മൃതിയിലായിട്ട് ഇന്ന് 29 വര്‍ഷം. 1992 രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറപകടത്തില്‍ മോനിഷ മരിയ്ക്കുന്നത്.

തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു.

ഡോര്‍ തുറന്ന് പുറത്തേക്ക് മോനിഷയുടെ അമ്മ തെറിച്ചു വീണു. ആ സമയത്ത് ഓടി വന്ന നാട്ടുകാരാണ് രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിച്ചു.

ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ബാംഗ്ലൂരില്‍ കൊണ്ടു പോയാണ് സംസ്‌ക്കരിച്ചത്. അപകടം നടന്ന എക്‌സറേ കവല പിന്നീട് മോനിഷ കവലയായി മാറി.

സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നൊമ്പരമാണ് നടി മോനിഷയുടെ വിയോഗം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രി . മോനിഷയെ കാണുമ്പോള്‍ തന്നെ ഏറെ വിടര്‍ന്ന കണ്ണുകളാണ് ഏവരേയും ആകർഷിക്കുക.

ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയതു മുതൽ തുടങ്ങുന്നു 27-ഓളം ചിത്രങ്ങളിൽ അഭിനയിച്ച മോനിഷയുടെ വിശേഷങ്ങള്‍.

മോനിഷ അഭിനയിച്ച സിനിമകള്‍ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. അതുപോലെ അതിലെ പാട്ടുകളും. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ ഏക താരവുമാണ് മോനിഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News