കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം ചോർന്നു

കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം വാതക ചോർച്ച ഉണ്ടായി. അമോണിയം സൂക്ഷിച്ചിരുന്ന കുപ്പി എലി തട്ടിമറിച്ചിട്ട് പൊട്ടിയതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ചോർച്ച ഉണ്ടായത്.

ഉടൻ ലാബ് ജീവനക്കാർ മുറിയുടെ വാതിൽ അടച്ച് അമോണിയം പുറത്തേക്കു വ്യാപിക്കുന്നത് തടഞ്ഞു. ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി കുപ്പിയിൽ ശേഷിച്ചിരുന്ന അമോണിയം നിർവീര്യമാക്കി. അധിക സമയം ഈ വാതകം ശ്വസിച്ചാൽ ബോധക്ഷയം ഉൾപ്പടെ ഉണ്ടാകാനിടയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here