സംസ്ഥാനത്തെ റോഡ് നിർമാണത്തിന് വർക്കിങ് കലണ്ടർ കൊണ്ടുവരും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് റോഡ് നിർമാണത്തിന് വർക്കിങ് കലണ്ടർ കൊണ്ടുവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജൂൺ മുതൽ ഒക്ടോബർ വരെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച ശേഷം, മഴമാറുന്ന ഒക്ടോബർ മാസം മുതൽ റോഡ് പണി നടത്തുമെന്നും മന്ത്രി പറഞ്ഞു.

റോഡുകളിലെ അവസ്ഥ ഉദ്യോഗസ്ഥർ നേരിട്ട് പോയി പരിശോധിക്കുന്നതിന്റ ഫോട്ടോ അടക്കമുള്ള റിപ്പോർട്ട് എല്ലാമാസവും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വടകര റസ്റ്റ് ഹൗസിൽ മദ്യകുപ്പി കണ്ടെത്തിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാർക്കെതിരെ നടപടിയെടുത്തതിൽ തെറ്റില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ സ്ഥിരം ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News