ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കൊവിഡ്‌

ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ശനിയാഴ്‌ചയാണ്‌ ബ്രിട്ടനിൽ നിന്ന്‌ ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്‌. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കൊവിഡ്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌.

അമ്പലമുകളിലെ സർക്കാർ കൊവിഡ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക്‌ മാറ്റിയ ഇയാളുടെ സ്രവ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്‌ക്ക്‌ അയച്ചു.

കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കി. വിശദ പരിശോധനക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും.

ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News