ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു

കർഷകരുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു. കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ചർച്ചയ്ക്ക് കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി തയ്യാറായത്. ഇതോടെ സമരം കൂടുതൽ ശക്തമാക്കും എന്ന മുന്നറിയിപ്പ് ആണ് കർഷകർ നൽകുന്നത്

നീതീകരിക്കാൻ കഴിയാത്ത പൊലീസ് നടപടി കർഷകർക്ക് നേരെ നടന്ന കർണൽ ഹരിയാനയിലാണ്. ഒരു കർഷകൻ പൊലീസ് നടപടിയിൽ മരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്ക് എതിരെ കർഷകർ കൂടുതൽ പ്രതിഷേധം നടത്തിയതോടെ ആണ് കർഷക സംഘടന നേതാക്കളുമായി രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഹരിയാന സർക്കാർ തയ്യാറായത്.

ചർച്ച പരാജയപ്പെട്ടതോടെ കർഷകർ സമര രംഗത്തേക്ക് തന്നെ മടങ്ങി. കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ച യോഗവും സമരം തുടരും എന്നാണ് അറിയിച്ചത്. ഡിസംബർ നാല് വരെ സമയം നൽകിയിട്ടും കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി ബാക്കി സമര പരിപാടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. തിങ്കളാഴ്ച വീണ്ടും കിസാൻ മോർച്ച യോഗം ചേരുന്നുണ്ട്.

ഇതിനിടെ കർഷക സംഘടനകളുടെ യോഗങ്ങളും നടക്കും. തിങ്കളാഴ്ച പാർലമെൻ്റ് ചേരുമ്പോൾ വീണ്ടും കർഷക പ്രശ്നം തന്നെയാകും ഇരു സഭകളും പ്രക്ഷുബ്ധമാക്കുക. പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധത്തെ സഭയിൽ പ്രതിരോധിക്കാൻ കാർഷിക നിയമങ്ങൾ പിൻവലിച്ചു എന്ന അവകാശ വാദമാണ് ഇപ്പോഴും കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. കർഷക സംഘടനകളുമായി ചർച്ചകൾ നടത്തണം എന്ന ആവശ്യത്തോട് പ്രതികരിക്കാൻ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ഇത് വരെ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here