ADVERTISEMENT
നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് സൂചന.
നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.
സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. 7 പേര്‍ സംഭവ സ്ഥലത്തുവെച്ചും ആറ് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ടവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കൽക്കരി ഖനി. അവർ എല്ലാ ശനിയാഴ്ചയും വീട്ടിൽ വരും, ഞായറാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.