ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റര്‍ മുത്തശ്ശി എയ്‌ലീന്‍ ആഷ് വിടവാങ്ങി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്‌ലീന്‍ ആഷ് അന്തരിച്ചു. 110 വയസായിരുന്നു. 1937-ലായിരുന്നു എയ്‌ലീന്‍ ആഷ് ആദ്യമായി ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇംഗ്ലണ്ടിനുവേണ്ടി 7 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

1949-ല്‍ വിരമിച്ച ശേഷം ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തിലും പ്രവര്‍ത്തിച്ച എയ്‌ലീന്‍ 98-ാം വയസുവരെ ഗോള്‍ഫ് മത്സരങ്ങളില്‍ സജീവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News